ചരിത്രക്കയത്തിലെ
പോത്തയവിറക്കുന്നു
പോയകാലങ്ങളെ.
കയത്തില്‍
തണുപ്പിന്റെ കുരുക്കിലേറെക്കാലം
കഴിഞ്ഞെന്നറിഞ്ഞത്
കരയ്ക്കു കേറുന്നു.
നുകം തഴച്ച കഴുത്ത്
നിവര്‍ത്തുന്നൂ.
കഥകളും കയറുമായി
വരുന്നൂ വിശുദ്ധിക്കൂട്ടം.
സിംഹത്തിന്നു തന്നുടല്‍ കൊടുത്തും
പശുവെക്കാക്കുന്നു കഥകള്‍. *
കയറുമായ് പോത്തിന്‍ പുറത്തു കേറുന്നു
യമം
ധര്‍മ്മം
പുണ്യപൗരാണികം.
ഇരുള്‍പ്പാടത്തൂന്ന്
പ്രാക്കിന്റെ ചാലുകള്‍
വിശുദ്ധവയലുകളിലേക്ക് തേവുന്നു
പോത്തിന്റെ വര്‍ത്തമാനം.
എത്ര അയവെട്ടിയിട്ടും ദഹിക്കുന്നില്ല
ഏറെ വെട്ടേറ്റ ചരിത്രക്കച്ചി.
........
*രഘുവംശത്തിലെ ദിലീപന്റെ കഥ.
പോത്തയവിറക്കുന്നു
പോയകാലങ്ങളെ.
കയത്തില്‍
തണുപ്പിന്റെ കുരുക്കിലേറെക്കാലം
കഴിഞ്ഞെന്നറിഞ്ഞത്
കരയ്ക്കു കേറുന്നു.
നുകം തഴച്ച കഴുത്ത്
നിവര്‍ത്തുന്നൂ.
കഥകളും കയറുമായി
വരുന്നൂ വിശുദ്ധിക്കൂട്ടം.
സിംഹത്തിന്നു തന്നുടല്‍ കൊടുത്തും
പശുവെക്കാക്കുന്നു കഥകള്‍. *
കയറുമായ് പോത്തിന്‍ പുറത്തു കേറുന്നു
യമം
ധര്‍മ്മം
പുണ്യപൗരാണികം.
ഇരുള്‍പ്പാടത്തൂന്ന്
പ്രാക്കിന്റെ ചാലുകള്‍
വിശുദ്ധവയലുകളിലേക്ക് തേവുന്നു
പോത്തിന്റെ വര്‍ത്തമാനം.
എത്ര അയവെട്ടിയിട്ടും ദഹിക്കുന്നില്ല
ഏറെ വെട്ടേറ്റ ചരിത്രക്കച്ചി.
........
*രഘുവംശത്തിലെ ദിലീപന്റെ കഥ.
2 comments:
കടുകഠിനം...!!
വ്യാഖ്യാനവും കൂടി ഉണ്ടെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു
ചില പോത്തുകള്‍ അങ്ങനാണ്, എളുപ്പം മെരുങ്ങില്ല..ഈ പോത്ത് ഇങ്ങനെയും.
Post a Comment