എത്ര
ശ്രമിച്ചാലും
എപ്പോഴും
തുറന്നുവയ്ക്കാനാവില്ല
കണ്ണുകൾ.
നിസ്സഹായത,
നീക്കുപോക്കുകളിലൊതുങ്ങാതെ
വാക്കിലേക്ക്
ചുരുങ്ങാതെ
തുടരുന്നത്
അങ്ങനാകാം.
നിസ്സംഗതയിൽ
അഭയം തേടുന്നത് അപ്പോഴാകാം.
അല്പം
ശ്രമിച്ചാൽ
സൗകര്യപൂർവ്വം
അടയ്ക്കാവുന്നതേയുള്ളു
കണ്ണുകൾ.
പ്രവൃത്തിയേക്കാൾ
വാക്കിന്
വലുപ്പംവച്ച്
കണ്ണടയ്ക്കൽ
കണ്ണടയ്ക്കുപുറത്തേക്ക്
വളരുന്നത് അങ്ങനാകാം.
ആത്മനിന്ദയിൽ
ആശങ്കപ്പെടുന്നത് അപ്പോഴാകാം.
ഭാഷയിലങ്കാരങ്ങളില്ലായിരുന്നേൽ
സുഹൃത്തേ,
കഴുകിത്തീരാത്ത
ചളിപുരുണ്ടകൈ
ചൂണ്ടി
നമ്മളെന്നേ
തല്ലിപ്പിരിഞ്ഞേനേ.
3 comments:
അതെ..
ഈയടുത്തുണ്ടായ അനുഭവങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞ വരികള്‍..
കണ്ണടച്ചാല്‍ പിന്നെ ഒന്നും ബാധകമല്ല
സത്യം!!!
Post a Comment