Wednesday, October 9, 2013

കൊടിനിറം

ഇരുട്ടത്ത് നിറം മാറും
കൊടി പിടിക്കും നിനക്ക്
എന്ത് ന്യായത്തില്‍ കുത്തും
ഞാനെന്റെ വോട്ട്?

പോയരാവില്‍ കണ്ടതാണ്‌
നിന്റെ കൊടിയുടെ തനിറം
വെവ്വേറെ കൈകളില്‍ പാറിടും
പതാകകള്‍ക്കൊരേ നിറം.

നിലച്ച ശ്വാസത്തിനും
പുനര്‍ജ്ജന്മമുണ്ടാകാം
പോയവിശ്വാസത്തിന്‌
ഇല്ലല്ലോ മറുജന്മം.

വെട്ടത്തും ഇരുട്ടത്തും
ഒരേ നിറത്തില്‍ പാറും
കരിങ്കൊടിവീണ്ടും
ഉയരെപ്പാറുന്നുണ്ട്.

6 comments:

Aneesh chandran said...

കൊടി വേണ്ട...

Pradeep Kumar said...

വായിച്ചു....

ajith said...

എല്ലാ കൊടികള്‍ക്കും ഒരേ നിറം!

MUQADDIMAH said...

മനോഹരം...
അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു...

മുബാറക്ക് വാഴക്കാട് said...

രസമുണ്ട് ട്ടോ...
കൂടുതല് മികവോടെ വീണ്ടും വരാം..

സൗഗന്ധികം said...

നിലച്ച ശ്വാസത്തിനും
പുനര്‍ജ്ജന്മമുണ്ടാകാം
പോയവിശ്വാസത്തിന്‌
ഇല്ലല്ലോ മറുജന്മം.


വളരെ നല്ല വരികൾ.കവിതയുമതുപോലെ തന്നെ.


ശുഭാശംസകൾ ....

Blog Archive