Saturday, November 23, 2013

ഉടുപ്പ്

നടപ്പുനീതികള്‍
ഉടുത്തു കെട്ടി
ഉയര്‍ന്ന തലയുമായ് നടക്കുന്നു.
ഓരത്തിലോരത്തിലേക്ക്
പോരാത്തുടുപ്പുകളെ
വകഞ്ഞു മാറ്റുന്നു.

നഗ്നതകളില്‍
ശ്ലീലാശ്ലീലവിചാരം
വിടര്‍ത്തി നിര്‍ത്തി
ഗ്ലാമെറന്ന വാക്ക്.
മുട്ടുമറയാത്തുടുപ്പിലെ നീ
മുണ്ടുടുത്ത എന്നെ കളിയാക്കുന്നു
വാഗര്‍ത്ഥചിചാരങ്ങള്‍
കുലുങ്ങിച്ചിരിക്കുന്നു.

വേഷങ്ങളില്‍
എത്രവേഷങ്ങളെന്ന്
വേവുന്നതെത്ര വംശങ്ങളെന്ന്
ചിരികൊളുത്തുന്ന
ചോദ്യമാകുന്നു.

എടുപ്പുകള്‍ എല്ലാമഴിച്ച്
ഉടലെന്ന നേരാകാന്‍
കുട്ടികള്‍ പോലുമല്ല
തുടലേറെക്കെട്ടി
മുതിര്‍ന്നു നമ്മള്‍.

4 comments:

ajith said...

ഉടുപ്പില്ലാതെ നടപ്പിയലുമോ?

Aneesh chandran said...

കെട്ടിമാറാപ്പ് അങ്ങനെയായിരുന്നു പറയേണ്ടത്.

Pradeep Kumar said...

It would be a sad situation if the wrapper were better than the meat wrapped inside it....

प्रिन्स|പ്രിന്‍സ് said...

നഗ്നതകളില്‍
ശ്ലീലാശ്ലീലവിചാരം
വിടര്‍ത്തി നിര്‍ത്തി
ഗ്ലാമെറന്ന വാക്ക്

ചിലരുടെ വസ്ത്രധാരണ രീതി കണ്ടാൽ സഹതാപമാണ് തോന്നുക. കാലത്തിന്റെ പോക്ക്...

Blog Archive