ഒന്നാമത്തെ
ഉമ്മയ്ക്കുശേഷം
വായ്നാറ്റത്തെപ്പറ്റിപ്പറഞ്ഞതിനാല്‍
പ്രണയത്തില്‍
നിന്നു പുറത്താക്കപ്പെട്ട
ഒരാള്‍
സഹനത്തെ
ഉപന്യസിച്ച്
സമരസത്തെ
തിരിച്ചറിയുന്നു.
ഓടക്കുഴല്
ആട്ടിന്‍പറ്റം
മലഞ്ചെരിവുകള്‍.
മുന്തിരിത്തളിരുകള്‍
മാതളനാരകങ്ങള്‍
അതികാലത്തെ
ഗ്രാമത്തുടിപ്പുകള്‍.
ഹോ...
എന്തൊക്കെയയാരുന്നു...
ഇപ്പോൾ
കാല്പനികതയില്‍
നിന്നും പുറത്താക്കപ്പെട്ട
രൂപകം
വാസ്തവത്തിന്റെ
കല്ലിൽ
തലതല്ലുന്നു.
ഓടക്കുഴല്‍
മധുരയ്ക്കോ
മാവിന്റെ
മുകളിലേക്കോ പോകുന്നു.
കാലിൽക്കൊണ്ടമുള്ളാണ്
മാരമുദ്രയെന്ന്
ശകുന്തള
തിരിച്ചറിയുന്നു.
'ആ
മനുഷ്യന്‍ താന്‍ തന്നെയെന്ന്'
സോളമന്ന്
വെളിപ്പെടുന്നു.
ആകയാല്‍,
പാട്ടിലാക്കാതെ
പാട്ടിലാക്കാതെ
പല്ലുതേയ്ക്കാത്ത
പ്രേമമേ...
പാടുപെട്ടാണ്
പാടുപെട്ടാണ്
പാടുനോക്കുന്നതിപ്പൊഴും.
2 comments:
തോന്ന്യാസം എന്ന ലേബലിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്ന് കവിത വായിച്ച് ആസ്വദിച്ച് വിലയിരുത്താനറിയാതെ തിരിച്ചു പോവുന്ന ഒരു അനോണി.....
എന്തായാലും പല്ലു തേക്കാതെ പ്രണയിക്കാന്‍ പോകുന്നത് ശരിയായ ഏര്‍പ്പാടല്ല....അതേ ഇപ്പപ്പറയാനുള്ളൂ....
Post a Comment