കാറ്റെഴുതിയ
ആമുഖം
നിന്നേടത്തുനിന്ന്
ലോകം
ചുറ്റിയ മരത്തിൽ
ദേശാടനത്തിന്റെ
രഹസ്യങ്ങൾ കൂടുവയ്ക്കുന്നു.
ഒന്നാമദ്ധ്യായം:
വിത്ത്
മണ്ണിനുമാത്രം
വായിക്കാവുന്ന
ജലംകൊണ്ടു
തെളിയുന്ന ഓർമ്മകൾ.
രണ്ടാമദ്ധ്യായം:
വേര്
ആഴത്തിന്റെ
രഹസ്യത്തെ
കെട്ടിപ്പുണരുന്ന
ജീവിതം.
മൂന്നാമദ്ധ്യായം:
പച്ച
സൗരമഞ്ഞയുടെ
പ്രണയഗേഹം.
നാലാമദ്ധ്യായം:
ഇല
ചിറകില്ലാത്തതെല്ലാം
ചിതലെടുമെന്ന്
തിരിച്ചറിയുന്ന
ഹേമസംക്രമം.
അഞ്ചാമദ്ധ്യായം:
ഉടൽ
കാലം
വളയിടുന്ന കാതൽ.
ആറാമദ്ധ്യായം:
പൂവ്
വസന്തത്തിന്റെ
രൂപകം.
ഏഴാമദ്ധ്യായം:
കനി
വേനലുമ്മകൾ
തുടുപ്പിച്ച മാംസം.
4 comments:
വായിച്ചു .....
ആശംസകൾ
നന്നായി , ആശംസകള്‍ ..!
Good wrk
Post a Comment