സിനിമയായിരുന്നെങ്കി
ഒറ്റ സീനിലെ തരികിടകൊണ്ട്
ശരിപ്പെടുത്താമായിരുന്നു.
എഡിറ്റിംഗില്‍ ചുരുക്കാമായിരുന്നു.
ശുഭം എന്നെഴുതി
പര്യവസാസാനിപ്പിക്കാമായിരുന്നു.
വേണമെങ്കില്‍
ഒരു രണ്ടാംഭാഗവും എടുക്കാമായിരുന്നു.
ഇതിപ്പോള്‍
നമ്മള്‍ നമ്മുടെ മാത്രം ബാധ്യതയായ
ഒരെഡിറ്റിംഗിനും സാധ്യതയില്ലാത്ത
തിരക്കഥയില്ലാത്ത
തിക്കുമുട്ടലും തിരക്കുകളുമുള്ള
ജീവിതമായിപ്പോയി.
ഞാന്‍ ധീരനായകനോ
നീ ധീരനായികയോ
അല്ലാതായിപ്പോയി.
മറ്റൊരു ഭാഗത്തിനു
സാധ്യതയില്ലാതെപോയി.
നമ്മള്‍ ഇങ്ങനായിപ്പോയി.
ജീവിതമായിപ്പോയി
ഇങ്ങനായിപ്പോയി.
ഒറ്റ സീനിലെ തരികിടകൊണ്ട്
ശരിപ്പെടുത്താമായിരുന്നു.
എഡിറ്റിംഗില്‍ ചുരുക്കാമായിരുന്നു.
ശുഭം എന്നെഴുതി
പര്യവസാസാനിപ്പിക്കാമായിരുന്നു.
വേണമെങ്കില്‍
ഒരു രണ്ടാംഭാഗവും എടുക്കാമായിരുന്നു.
ഇതിപ്പോള്‍
നമ്മള്‍ നമ്മുടെ മാത്രം ബാധ്യതയായ
ഒരെഡിറ്റിംഗിനും സാധ്യതയില്ലാത്ത
തിരക്കഥയില്ലാത്ത
തിക്കുമുട്ടലും തിരക്കുകളുമുള്ള
ജീവിതമായിപ്പോയി.
ഞാന്‍ ധീരനായകനോ
നീ ധീരനായികയോ
അല്ലാതായിപ്പോയി.
മറ്റൊരു ഭാഗത്തിനു
സാധ്യതയില്ലാതെപോയി.
നമ്മള്‍ ഇങ്ങനായിപ്പോയി.
ജീവിതമായിപ്പോയി
ഇങ്ങനായിപ്പോയി.