ഇരുട്ടത്ത് നിറം മാറും
കൊടി പിടിക്കും നിനക്ക്
എന്ത് ന്യായത്തില്‍ കുത്തും
ഞാനെന്റെ വോട്ട്?
പോയരാവില്‍ കണ്ടതാണ്
നിന്റെ കൊടിയുടെ തനിറം
വെവ്വേറെ കൈകളില്‍ പാറിടും
പതാകകള്‍ക്കൊരേ നിറം.
നിലച്ച ശ്വാസത്തിനും
പുനര്‍ജ്ജന്മമുണ്ടാകാം
പോയവിശ്വാസത്തിന്
ഇല്ലല്ലോ മറുജന്മം.
വെട്ടത്തും ഇരുട്ടത്തും
ഒരേ നിറത്തില്‍ പാറും
കരിങ്കൊടിവീണ്ടും
ഉയരെപ്പാറുന്നുണ്ട്.
കൊടി പിടിക്കും നിനക്ക്
എന്ത് ന്യായത്തില്‍ കുത്തും
ഞാനെന്റെ വോട്ട്?
പോയരാവില്‍ കണ്ടതാണ്
നിന്റെ കൊടിയുടെ തനിറം
വെവ്വേറെ കൈകളില്‍ പാറിടും
പതാകകള്‍ക്കൊരേ നിറം.
നിലച്ച ശ്വാസത്തിനും
പുനര്‍ജ്ജന്മമുണ്ടാകാം
പോയവിശ്വാസത്തിന്
ഇല്ലല്ലോ മറുജന്മം.
വെട്ടത്തും ഇരുട്ടത്തും
ഒരേ നിറത്തില്‍ പാറും
കരിങ്കൊടിവീണ്ടും
ഉയരെപ്പാറുന്നുണ്ട്.