കൃഷ്ണപക്ഷം കരിംഭൂതമായ് നിഴല്‍കുത്ത്
ശീലിക്കുമോര്മ്മകള്മനസ്സിലെ
സ്വപ്ന നൗകയില്‍ തുഴയെടുത്ത നാള്
ദ്വീപിലെകാന്തവാസത്ത്തിലെപ്പോഴോ
തോണി വിരകാല് തണുപ്പ് തീര്‍ത്തോരു ഞാന്‍
അഭയവും തുഴയുമെകിയോനെ
പുറം കടലില്‍ തള്ളി പ്രയാണം തുടര്‍ന്ന നാള്
കൃഷ്ണപക്ഷം, കരക്കടുത്തപ്പോഴും.
നഷ്ട വാനിന്റെ നീലിമയും നിറ കണ്ണില്ഏന്തി
നിരത്ത് വക്കില്‍ നിന്നു കല്ലെറിഞ്ഞ ബാല്യങ്ങളെയും
മണ്ണില്‍ നട്ടുവച്ച് ഞാന്‍ ജയം ഉറപ്പിക്കവേ
നീ മരിച്ചിരുള് ലോകത്ത് പോമെന്ന
വാക്ക് അവള് തന്ന നാള്
ഞാന്‍ അതില്‍ വീണ നാള്
കൃഷ്ണപക്ഷം തുടര്‍ക്കഥ
സര്‍വ്വ ബോധവും ഒഴിഞ്ഞിരുള് മിഴികളില്‍
മുള്ള് കുത്തി രസിക്കെ നീറ്റലില്‍
ഉള്ളു നൊന്തു വിളിക്കെ മുന്നില്‍ അവള്
വന്നു നിന്നു പകര്‍ന്ന പുഞ്ചിരി
ഉദയമായതാണ് അമൃത പൌര്‍ണമി.
1 comment:
:)
Post a Comment