1
നിന്റെ പേരാണ്
എന്റെ പേനയിലെ ആദ്യത്തെ പൂവ്.
ഒറ്റപ്പൂവിനാല്‍ ഓര്‍മ്മകളില്‍ വസന്തം.
2
പേനയൊഴിഞ്ഞതും
വാകചോന്നതും
നീ നടന്നതും
വേനല്‍ വന്നതും
ഒന്നിച്ച്.
3
ശരത്കാലസ്മൃതികള്‍ തുറക്കാതെ വയ്ക്കുന്നു
കൊഴിഞ്ഞയിലതുന്നിപ്പടച്ചപുസ്തകം.
ഒരിലത്താളിലൊന്നിച്ച് നമ്മുടെ പേരുകള്‍.
4
ഹിമമൌനം നമുക്കിടയില്‍ കുടയുന്നു
നിദാന്തം ഹേമന്തം.
വൃഥാ വിറക്കുന്നു ഉടല് മരം.
5
മഷിതീര്‍ന്ന പേന കൊണ്ട്
നിന്റെ പേരു വെട്ടുന്നു.
ശ്ലഥ ബിംബങ്ങളില്‍ കനക്കുന്നൂ മഴ.
6
ഋതുക്കളൊക്കെയും നിനക്ക് തന്നിട്ട്
നിറമെഴാപ്രണയചിത്രകഥളില്‍
നിഴലുള്‍ക്ക് ഞാന്‍ ചരിത്രമെഴുതുന്നു.
-----
"എന്റെ പേനകൊണ്ട് നിന്റെ പേരെഴുതുന്നു"
എന്നു കുറിച്ച, ഞങ്ങടെ എംബൃവിനോട്(പ്രശാന്തിനോട്) കടപ്പാട്
നിന്റെ പേരാണ്
എന്റെ പേനയിലെ ആദ്യത്തെ പൂവ്.
ഒറ്റപ്പൂവിനാല്‍ ഓര്‍മ്മകളില്‍ വസന്തം.
2
പേനയൊഴിഞ്ഞതും
വാകചോന്നതും
നീ നടന്നതും
വേനല്‍ വന്നതും
ഒന്നിച്ച്.
3
ശരത്കാലസ്മൃതികള്‍ തുറക്കാതെ വയ്ക്കുന്നു
കൊഴിഞ്ഞയിലതുന്നിപ്പടച്ചപുസ്തകം.
ഒരിലത്താളിലൊന്നിച്ച് നമ്മുടെ പേരുകള്‍.
4
ഹിമമൌനം നമുക്കിടയില്‍ കുടയുന്നു
നിദാന്തം ഹേമന്തം.
വൃഥാ വിറക്കുന്നു ഉടല് മരം.
5
മഷിതീര്‍ന്ന പേന കൊണ്ട്
നിന്റെ പേരു വെട്ടുന്നു.
ശ്ലഥ ബിംബങ്ങളില്‍ കനക്കുന്നൂ മഴ.
6
ഋതുക്കളൊക്കെയും നിനക്ക് തന്നിട്ട്
നിറമെഴാപ്രണയചിത്രകഥളില്‍
നിഴലുള്‍ക്ക് ഞാന്‍ ചരിത്രമെഴുതുന്നു.
-----
"എന്റെ പേനകൊണ്ട് നിന്റെ പേരെഴുതുന്നു"
എന്നു കുറിച്ച, ഞങ്ങടെ എംബൃവിനോട്(പ്രശാന്തിനോട്) കടപ്പാട്
3 comments:
ഒരു തത്വ ചിന്തകനു ചേര്‍ന്ന ചിന്ത :)
ഋതുക്കളൊക്കെയും നിനക്ക് തന്നിട്ട്
നിറമെഴാപ്രണയചിത്രകഥളില്‍
നിഴലുള്‍ക്ക് ഞാന്‍ ചരിത്രമെഴുതുന്നു.
ithrayum mathi
ithanu aptayath
............
Post a Comment