ചെറിയ ഡ്രാക്കുളേ
ചിരിയുടെ ഇരുള്‍-
നിലത്ത് നിന്‍ വഴി
ചിരിയുടെ ഇരുള്‍-
നിലത്ത് നിന്‍ വഴി
വിലങ്ങനെ മൊഴി
അഴകളവ് തെറ്റിച്ച പഴി.
മുതുക്കന്‍ മുത്തച്ചന്‍
ശവക്കോട്ടയിലെ
അഴുക്കുചാലില്‍ നിന്നുറക്കെ പ്രാകുന്നു.
പകല് പാറും പാറാട പോലെ
പലചാലില്‍ നിന്റെ പറക്കല്‍
ചോരക്ക് തിരച്ചില്‍
പിന്നെ
തോറ്റുമടക്കത്തില്പോലും
പുഴുപ്പല്ലിന്‍ ചിരി.
അഴകളവ് തെറ്റിച്ച പഴി.
മുതുക്കന്‍ മുത്തച്ചന്‍
ശവക്കോട്ടയിലെ
അഴുക്കുചാലില്‍ നിന്നുറക്കെ പ്രാകുന്നു.
പകല് പാറും പാറാട പോലെ
പലചാലില്‍ നിന്റെ പറക്കല്‍
ചോരക്ക് തിരച്ചില്‍
പിന്നെ
തോറ്റുമടക്കത്തില്പോലും
പുഴുപ്പല്ലിന്‍ ചിരി.
ശവക്കോട്ടയ്ക്കുമേല്‍
"മുടിച്ചു നീ കുല മഹിമ"
മുത്തച്ചനുറക്കെ പ്രാകുമ്പോള്‍
നിനക്കതേ ചിരി.
ചെറിയ ഡ്രക്കുളേ
നിനക്കറിയാം
ചോര അപൂര്‍വ്വമിന്നെന്നും
പല നിറത്തിലാണതിന്‍ പരപ്പെന്നും.
ചെറിയ ഡ്രാക്കുളേ
ചിരിയുടെ ഇരുള്‍നിലം വിലങ്ങനെ
ചിറകു കൊണ്ട് നീ
ചിറ കെട്ടുന്നെന്നോ?
*ലിറ്റില്‍ ഡ്രാക്കു-ബാലരമയില്‍ മുന്‍പ് വന്നിരുന്ന ഒരു തുടര്‍ച്ചിത്രകഥ. ഡ്രാക്കൂളപ്രഭുവിന്റെ കൊച്ചുമോനായ ലിറ്റില്‍ ഡ്രാക്കു ചോര കുടിക്കാന്‍ നടന്നും പറന്നുമായി ചെന്ന് ചാടുന്ന അബദ്ധങ്ങളാണ് അതിലെ വിഷയം.