മുറ്റം
വീടിനും വഴിക്കുമിടയിലെ നേര്‍ത്ത രേഖ.
അമ്മയുടെ ചൂലിന്റ്റെ അതിര്.
പെങ്ങടെ സ്വാതന്ത്ര്യത്തിന്റ്റേയും.
വീട്
ചോരുന്ന മേല്‍ക്കൂരക്കീഴിലും
ചുമരിന് പ്രധാന്യം കിട്ടുന്ന ഇടം.
ശമ്പളം
കിട്ടും മുമ്പൊത്തിരി
കിട്ടുമ്പോള്‍ ഇത്തിരി
അദ്ധ്വാനത്തിന്റിത്തരം
(അ)സാധാരണ രൂപം
പ്രണയം
ഭൂതകാലത്തില്‍ നിന്നും
ഭാവിയിലേക്ക് പണിത പാലം.
ആകുലതളുടെ വര്‍ത്തമാനത്തെ
അത് തൊടുന്നേയില്ല.
പ്രണയശിഷ്ടം
ചോദിക്കാത്തതുകൊണ്ട്
കിട്ടാതെപോയ ഉമ്മകള്‍.
9 comments:
ചെരുവരികള്‍ മനോഹരമായിരിക്കുന്നു... ഇത്തിരി അക്ഷരങ്ങളില്‍ ഒത്തിരി കാര്യങ്ങള്‍... പ്രണയം മനോഹരം...
"ചെരുവരികള്‍" നന്നായിരിക്കുന്നു... "ഇത്തിരി" അക്ഷരങ്ങളില്‍ ഒത്തിരി കാര്യങ്ങള്‍.. "പ്രണയം" മനോഹരം...
നിങ്ങളൊരു ഭീരുവാണ്. വിമര്‍ശനത്തെ ഭയക്കുന്നു.അല്ലെങ്കില്‍ എന്തിനാണ് കമന്റ് പബ്ലിഷ് ചെയ്യാന്‍ നിങ്ങളുടെ അപ്രൂവല്‍ വേണംന്ന് വച്ചത്?തനിക്ക് തോന്നുന്ന (തോന്നിയതെന്തും എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്) കമന്റ് എഴുതാനുള്ള ഒരു വായനക്കാരന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു തരം കടന്നു കയറ്റമായി മാത്രമേ എനിക്ക് ഇതിനെ കാണാന്‍ കഴിയുന്നുള്ളൂ.ശ്ലീലമല്ലാത്ത കമന്റുകള്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍) അത് ഡിലീറ്റ് ചെയ്യാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നിങ്ങള്‍ക്കുള്ളപ്പോള്‍ ഇത് അനവസ്യമാനെന്നേ ഞാന്‍ പറയു.ശരിക്കും ഒരു വ്യവസ്ഥാപിത ആഴ്ച്ചപ്പതിപ്പിന്റെയോ മാസികയുടെയോ മുരടിച്ച എഡിടരുടെ മാനസികാവസ്ഥയിലാണ് നിങ്ങളെങ്കില്‍ ഈ സൈബര്‍ ഇടത്തിന് നിങ്ങള്‍ യോജ്യനല്ല.
നീ പറഞ്ഞത് നേരാണ് സോണി.പക്ഷെ അതിനു ഈ കാരണം മതിയാകില്ല.
പിന്നെ എന്തുകൊണ്ട് ഇതിപ്പിങ്ങനെ എന്ന വിശദീകരണം തൽകാലം ഇല്ല. എന്തായാലും കമന്റടി നിയന്ത്രണം അവസാനിപ്പിക്കുന്നു. ഭീരുവല്ല എന്ന്
തെളിയിക്കാൻഇതു മതിയാവില്ല എന്നുകൂടി സൂചിപ്പിക്കുന്നു.
heyyyyyyyyyyyyyyyyy you didn' remove it?????????????????????????????
ഷിനോദ്,
സംഗീതമുറങ്ങിക്കിടക്കുന്ന ഒരു വീണക്കമ്പി പോലെയുണ്ട് ഈ കവിത.
വീടിനെ കുറിച്ചുള്ള ആ സങ്കല്പത്തിനെപ്പറ്റി..എന്താ പറയേണ്ടത്...! അതിമനോഹരം എന്നു മാത്രമിപ്പോള്‍ പറയുന്നു...
ഷിനോദേട്ടാ, മികച്ച രചന. പക്ഷെ അതില്‍ "പ്രണയം" എന്ന ഭാഗത്തോട് മാത്രം വിയോജിപ്പുണ്ട്.
"ഭൂതകാലത്തില്‍ നിന്നും
ഭാവിയിലേക്ക് പണിത പാലം.
ആകുലതളുടെ വര്‍ത്തമാനത്തെ
അത് തൊടുന്നേയില്ല"
വര്‍ത്തമാനത്തില്‍ മാതം ഒതുങ്ങി നില്ക്കുന്ന ഒന്ന്. ഭാവിയിലേക്ക് അതൊരു നോട്ടം പോലും അയക്കുന്നില്ല. എന്നാണെനിക്കു തോന്നുന്നത്, എനിക്ക് മാത്രം.
Post a Comment