Saturday, May 21, 2011

പ്രവാസത്തെക്കുറിച്ച് രണ്ട് കുറിപ്പുകള്‍

പരിണാമം

കടത്തില്‍ മുങ്ങി
മണലാറ്റില്‍ പൊങ്ങി
തിളച്ച രാവില്‍ പകച്ചുറങ്ങി.
തനിച്ചിരിക്കെ, തിരിച്ചുചെല്ലുന്ന
തിളക്കമോര്‍ത്തേറെ ചിരിച്ചുപോയി.
കര്‍ക്കടങ്ങളൊത്തിരി കഴിഞ്ഞുപോയി.
തലയിയ്ക്കുമേല്‍ മരു പടര്‍ന്നുകേറി.
മടങ്ങിയെത്തി ചിരിക്കുന്നൂ പുര
കടല്‍ കടന്നതിന്‍ മധുരം, പെട്ടെന്ന്
മടക്കമെന്ന്, ആരോതൊടുത്തചോദ്യത്തില്‍
പൊടുന്നനെ ഞാ​ന്‍ പ്രവാസിയായി.

കൊതിച്ചതും വിധിച്ചതും.
കൊതിച്ചത്
പെങ്ങളുടെ പുനരധിവാസം.
മഴഭയക്കും പുരയ്ക്ക് ദുരിതാശ്വാസം.
പിറന്നിടത്ത് പ്രണയിനിക്കൊത്ത് വാസം.
അവിശ്വാസക്കടക്കാര്‍മുന്നിലാശ്വാസം.
കരച്ചിലടക്കിയൊരു ദീര്‍ഘനിശ്വാസം.
വിധിച്ചത് പ്രവാസം.

ഒത്തിരി നാള്‍ മുന്‍പ് ജിഗീഷ് തന്ന വിഷയത്തില്‍ 'വാക്കിലെ' കവിതക്കളരിയില്‍ എഴുതിയത്.

5 comments:

സീത* said...

പ്രവാസം എന്ന ദുഃഖ സത്യം..

കൊമ്പന്‍ said...

ഒള്ളത് പറഞ്ഞാല്‍ ഇത് വായിച്ചപ്പോള്‍ അസൂയ തോന്നുന്നു
ഇത്ര അര്‍ത്ഥ ഗര്‍ഭവും ലളിതാത്മകവുമായിട്ടു എയുതിയതിനെ അഭിനനിക്കുന്നു അതിരുകള്‍ ഇല്ലാതെ

HAINA said...

പ്രവാസം ദുഃഖമാണുണ്ണീ..

Unknown said...

പ്രവാസം ഇങ്ങനൊക്കെയാണ്..
എങ്കിലും..

Jefu Jailaf said...

കുറച്ചു വരികള്‍ കുറെ പറഞ്ഞു..

Blog Archive