നീ വിളിച്ചാലും
ഫോണെടുക്കാതിരിക്കാന്‍
(എങ്ങാനും)കല്യാണം കഴിഞ്ഞാലും
പ്രൊഫൈല്‍പ്പടം സിംഗിള്‍ വയ്ക്കാന്‍
കെട്ട്യോളെ കെട്ടിപ്പിടിയ്ക്കണ ഫോട്ടൊ
വിളമ്പാതിരിക്കാന്‍
തോന്ന്യ സുന്ദരിമാരുടെ ഫോട്ടോക്ക് ലൈക്കടിക്കാന്‍
ചുമ്മാതൊരു തോന്നലിന്
ബാറിലേക്ക് ഒറ്റക്ക് പോകാന്‍
എല്ലാരും ഉറങ്ങീട്ട് വീട്ടീക്കേറാന്‍
ഇത്രേമൊക്കെ സമ്മതിക്കൂങ്കി
പെണ്ണേ നിന്നെക്കെട്ടാം.
അല്ലേല്‍
നീ എന്നെ കെട്ടിക്കോ.
ഇത്രേമൊക്കെ ഞാനും സമ്മതിക്കാം.
പിന്നെ
മഴ നനഞ്ഞ്
ഞാനമ്മച്ചീടടുത്തേക്ക് പോയെന്നു വരും
അതിനെന്തോന്നനുവാദം? ല്ലേ!
ജീവിതം
കുറച്ചു കാലത്തേക്കുള്ള
ഒരു വെളിച്ചപ്പെടല്‍ ആയതുകൊണ്ട്
ഉപാധികളാല്‍ ആധികൂട്ടാന്‍
വരില്ലെന്ന്, നിന്നുതരില്ലെന്ന്.
അല്ലാതൊരുറപ്പും തരാനില്ലെന്ന്.
ഫോണെടുക്കാതിരിക്കാന്‍
(എങ്ങാനും)കല്യാണം കഴിഞ്ഞാലും
പ്രൊഫൈല്‍പ്പടം സിംഗിള്‍ വയ്ക്കാന്‍
കെട്ട്യോളെ കെട്ടിപ്പിടിയ്ക്കണ ഫോട്ടൊ
വിളമ്പാതിരിക്കാന്‍
തോന്ന്യ സുന്ദരിമാരുടെ ഫോട്ടോക്ക് ലൈക്കടിക്കാന്‍
ചുമ്മാതൊരു തോന്നലിന്
ബാറിലേക്ക് ഒറ്റക്ക് പോകാന്‍
എല്ലാരും ഉറങ്ങീട്ട് വീട്ടീക്കേറാന്‍
ഇത്രേമൊക്കെ സമ്മതിക്കൂങ്കി
പെണ്ണേ നിന്നെക്കെട്ടാം.
അല്ലേല്‍
നീ എന്നെ കെട്ടിക്കോ.
ഇത്രേമൊക്കെ ഞാനും സമ്മതിക്കാം.
പിന്നെ
മഴ നനഞ്ഞ്
ഞാനമ്മച്ചീടടുത്തേക്ക് പോയെന്നു വരും
അതിനെന്തോന്നനുവാദം? ല്ലേ!
ജീവിതം
കുറച്ചു കാലത്തേക്കുള്ള
ഒരു വെളിച്ചപ്പെടല്‍ ആയതുകൊണ്ട്
ഉപാധികളാല്‍ ആധികൂട്ടാന്‍
വരില്ലെന്ന്, നിന്നുതരില്ലെന്ന്.
അല്ലാതൊരുറപ്പും തരാനില്ലെന്ന്.
11 comments:
കവിതാന്ന് വിളിക്കാനുള്ള ഗുണമൊന്നും ഇല്ല.
എന്നിട്ടും ഇവിടിട്ടതെ എന്താന്ന് ചോദിക്കരുത്
സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ സജീവമായ ഈ കാലത്തേക്കുള്ള കവിതയാണ്.
അവസാന വരികള്‍ വളരെ നന്നായി
എനിക്കിഷ്ടായി
ഇതെന്തു കവിതയാണ് എന്നൊന്നും അറിയില്ല ..എന്നാലും എനിക്കിഷ്ട്ടപ്പെട്ടു ...!
കുറെ അലിഖിത നിയമങ്ങളും ..കല്യാണവും ...:(
ഇത് ഇന്ന് നമ്മളെ കാലഘട്ടത്തെ പറഞ്ഞ കഥ
പ്രിയപ്പെട്ട ഇഗ്ഗോയ്,
ശരിക്കും രസിച്ചു,വരികള്‍!
എന്നിട്ട് അവള് സമ്മതിച്ചില്ലേ? :)
ഇനിയും എഴുതണം...മനസ്സില്‍ നിന്നും നര്‍മം നഷ്ടപ്പെടുത്തരുത്.
ആശംസകളോടെ,
സസ്നേഹം,
അനു
രസകരം.
നന്നായി.
ഇനിയും വരാം.
I loved ur lines...
അത്രയൊക്കെയേ ഞാനും ആവശ്യപ്പെട്ടുള്ളു .
ഈ ഡിമാന്റിനൊക്കെ വല്ല യന്ത്ര മനുഷ്യനെയും നോക്ക്.
പുതുമയുണ്ട്.
കവിതയാണെങ്കിലും അല്ലെങ്കിലും എഴുതിയത് എനിക്ക് ഇഷ്ടപ്പെട്ടു..
Post a Comment