വഴി തെറ്റിയിട്ടും
വീടെത്തിയപോലെ
നിന്റടുത്തെത്തുന്നു.
അസമയത്തെ
അതിഥിയെ എന്നപോലെ
നീ എന്നെ നോക്കുമ്പോള്‍
മൗനത്തിന്റെ മുറ്റത്തു നിന്നും
തിരിയാവഴികളുടെ ധ്യാനത്തിലേക്ക്
ഞാന്‍ തിരിച്ചു പോകുന്നു.
സഞ്ചാരിക്ക് തണ്ണീര്‍
ഗ്രീഷ്മത്തിന്റെ കണ്ണീരെന്ന്
ഒരുഷ്ണക്കാറ്റ്.
എല്ലാവഴിയും
നിന്നിലേക്കെത്തുമ്പോള്‍
വിട്ടുപോകേണ്ടിടമാണ്
വീടെന്നുറപ്പിച്ച്
വിലാസമില്ലാത്ത വിദൂരങ്ങളിലേക്ക്
എന്റെ പ്രവേഗങ്ങള്‍
തുടര്‍ച്ച നേടുന്നു.
വീടെത്തിയപോലെ
നിന്റടുത്തെത്തുന്നു.
അസമയത്തെ
അതിഥിയെ എന്നപോലെ
നീ എന്നെ നോക്കുമ്പോള്‍
മൗനത്തിന്റെ മുറ്റത്തു നിന്നും
തിരിയാവഴികളുടെ ധ്യാനത്തിലേക്ക്
ഞാന്‍ തിരിച്ചു പോകുന്നു.
സഞ്ചാരിക്ക് തണ്ണീര്‍
ഗ്രീഷ്മത്തിന്റെ കണ്ണീരെന്ന്
ഒരുഷ്ണക്കാറ്റ്.
എല്ലാവഴിയും
നിന്നിലേക്കെത്തുമ്പോള്‍
വിട്ടുപോകേണ്ടിടമാണ്
വീടെന്നുറപ്പിച്ച്
വിലാസമില്ലാത്ത വിദൂരങ്ങളിലേക്ക്
എന്റെ പ്രവേഗങ്ങള്‍
തുടര്‍ച്ച നേടുന്നു.
3 comments:
ഒന്നും അവസാനിക്കുന്നില്ല...തുടരുകയാണെല്ലാം. അല്ലെ
പ്രിയപ്പെട്ട സുഹൃത്തേ,
ഈദ് മുബാറക് !
ശുഭപ്രതീക്ഷകളോടെ ജീവിതയാത്ര തുടങ്ങുക...........!
അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ !
സസ്നേഹം,
അനു
താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
Post a Comment