ഉണ്മ
ഏതു
ഞാനെന്ന് സംശയിക്കുമ്പോൾ
നിന്നെ
ഓർമ്മ വരും.
സംശയം
മരണമാണെന്ന വേദവചനം
ഓർമ്മവരും.
വരുന്നതാണ്
ഓർമ്മയെങ്കില്
പോകുന്നതെന്തെന്നും
പോയതാണ്
ഓർമ്മയെങ്കില്
വരുന്നതെന്തെന്നും
തിരഞ്ഞു
തീരുന്നതാരെന്ന്
സംശയം
വരും.
അപ്പോഴൊക്കെ
"ആരു
നീ എന്നതാകുന്നു സ്മൃതി
അതിന്നു
നിഷേധമാകുന്നു ശ്രുതി
ഉണ്മയോ
പൊയ്യോ എന്ന്
ഊഞ്ഞാലാടുന്നു
വിധി"
എന്നുള്ളം
പതഞ്ഞുവരും.
എന്നിട്ടിപ്പോള്
നിവര്‍ത്തിക്ക്
നീ ഇല്ലായ്കയാല്‍
അമൃതാകാന്‍
വിസമ്മതിച്ച വിഷം
ഏകാന്തതയായിത്തുടരുന്നു.
അന്തം
ഏകാന്തമെന്ന്
ഉള്ളെഴു(തു)ന്നു.
..............................
"ഏകാന്തം
വിഷമമൃതാക്കിയും വെറും
പാഴാകാശങ്ങളിലലർ
വാടിയാരചിച്ചും
ലോകാനുഗ്രഹപരയായെഴുന്ന
കലേ, നിൻ
ശ്രീകാൽത്താരിണയടിയങ്ങൾ
കുമ്പിടുന്നൂ.” കുമാരനാശാൻ, "കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം."
1 comment:
പാഴാകാശങ്ങളിലലര്‍ വാടി ആരചിക്കാം!!!
Post a Comment