അവിശ്വസിക്കപ്പെട്ടയാൾ,
തിരസ്കൃതരേക്കാൾ
ശപ്തൻ.
കുമ്പസാരം
അയാൾക്കന്യം.
നീറ്റലുകളുണ്മ.
നീരവമയാൾക്കിരവുമുറിവുകളുടെയോർമ്മ.
ആരുമല്ലാതെ
ആരുടേതുമല്ലാതെ
ഉള്ളൊന്നിലുമുയിർക്കാതെ
പോകുന്നത്
അയാളാണ്.
അയാൾ,
അയാളുടെ
കുരിശ്ശാകുന്നു.
വിലാപഗിരിയിലെ
അവിശുദ്ധമരണം അയാളുടേതാകുന്നു.
1 comment:
ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാവുമോ
Post a Comment