ആഴ്ന്ന രുചിഭേതങ്ങളെ
നിര്‍ണ്ണയിച്ച വിഭവം.
അടയാത്ത ഒറ്റവാതില്‍.
കാത്തിരുപ്പ് കനത്ത കണ്ണുകള്‍.
എന്നെച്ചൊല്ലി
ഒടുങ്ങാത്ത വേവലാതികള്‍
തോറ്റവാക്കിന്റെ ഒറ്റത്തോറ്റം
അടയാളങ്ങളോ അനുഗാമികളോ ഇല്ലാതെ, പൂവൊന്നും നുള്ളാതെ, പാട്ടൊന്നുമെടുക്കാതെ, കൈരണ്ടും വീശി കടന്നു പോകണം.
8 comments:
പറഞ്ഞതൊക്കെയും സത്യമാണ് സുഹൃത്തേ
:-)
അമ്മ ഇത്രയൊക്കെയേ ഉള്ളോ.
ഇത്ര ചെറുതായി നിർവചിച്ചതെന്തേ?
നിങ്ങൾക്കു വേണ്ടിയുള്ള അമ്മയുടെ ഒരു ചെറിയ കഷ്ണം മാത്രം ഇത്.
അമ്മ ഇനിയും എത്രയോ ആണ്
കടലോളം
കാടോളം
കണികയോളം.
സഹശയനത്തിൽ ചുള്ളിക്കാട് അമ്മയെ കുറിച്ച് എഴുതിയത് വായിച്ചിട്ടുണ്ടോ?
പറഞ്ഞത് ഒത്തിരി ചെറുതായി എന്നു തോന്നിയിരുന്നില്ല.
സഹശയനം വായിച്ചിട്ടുണ്ട് 'പെറ്റമ്മപോലും വിഷ വച്ച വാക്കുകള്‍
നിത്യവും ചോറില്‍ വിളമ്പുന്ന വീടെന്നും"
കൌസല്യ പ്രാര്‍ത്ഥനയില്‍ അഹോരാത്രം ജന്മം ദഹിപ്പിക്കുന്ന
അമ്മയെന്നും സഹശയനത്തില്‍ ഉണ്ട്.
അമ്മ ഒത്തിരിയേറെ എന്നതിനു സംശയമില്ല. ഈ ഇത്തിരി കൊണ്ട് നിര്‍വചിക്കാം
എന്നുമില്ല. അറിയാവുന്ന പോലെ എഴുതി എന്നു മാത്രം
ഷിനോദ്, 'വലിയ' ആ അമ്മയെ ഒരു ചെപ്പിലൊതുക്കിയത് മനോഹരം! അമ്മ ആകാശം പോലെ വലുതു തന്നെയാണ്...
ഒരു കല്ലുകടി: " ആഴ്ന്നുന്ന രുചിഭേതങ്ങളെ"
എന്താ ഉദ്ദേശിച്ചത്..?
അതൊരു അച്ചടിപ്പിശാശായിരുന്നു.
അക്ഷരത്തെറ്റ്. നല്ല വാക്കുകള്‍ക്ക് പെരുത്ത് നന്ദി
അമ്മ എന്ന ഈ കവിത നന്നായിരിക്കുന്നു.
അമ്മയുടെ വേവലാതി ഒരിക്കലും തീരില്ലല്ലോ.
othiri nannayitund ee ithirikkavitha...
Post a Comment