വെയില് മോന്തി
വലുതായ നിഴലുകള്‍
കാലുറയ്ക്കാതെ
വഴിയ്ക്ക് വീഴുന്നു.
വീട് നീയും പടിഞ്ഞാറ് പണികയാല്‍
വീഴ്ചയില്‍ കാലുകള്‍ വിശ്രമിക്കുന്നു.
വാരഫലം സമാഗമം നേരുന്നു
രാശിനാഥന് സഹയാത്രികനാകുന്നു
പാര്‍പ്പ് നീ പടിഞ്ഞാറ് തുടരുന്നു.
എന്ത് മോന്തിപ്പെരുത്ത നിഴല്‍ ഞാനെന്ന്
വെളിവ് പോരാതെ
വീടെത്താതെ
പതിവു പോലെ പരതിത്തളരുന്നു..
വെട്ടം വീണപ്പോള്‍
വീണ്ടും
വീണിടത്തൂന്ന് യാത്ര തുടരുന്നു.
വെള്ളം വരാത്ത പൈപ്പിന്
വേരുപിടിച്ചേടത്ത്
ടോളിനൊരാള്‍ കൈ നീട്ടുന്നു
തെറി തീര്‍ന്നുപോയ നാവില്‍
തുപ്പിയിട്ടും പോകാത്ത മൗനം
ചൊറിയണം വളര്‍ത്തുന്നു.
പുഴയെത്താത്ത പടിഞ്ഞാറ്
പുരവച്ചോളേ
പാതിക്ക് വീഴണ തീരാപ്പതിവിന്
പോംവഴിയൊന്ന് പറഞ്ഞു തരാമോ?
വലുതായ നിഴലുകള്‍
കാലുറയ്ക്കാതെ
വഴിയ്ക്ക് വീഴുന്നു.
വീട് നീയും പടിഞ്ഞാറ് പണികയാല്‍
വീഴ്ചയില്‍ കാലുകള്‍ വിശ്രമിക്കുന്നു.
വാരഫലം സമാഗമം നേരുന്നു
രാശിനാഥന് സഹയാത്രികനാകുന്നു
പാര്‍പ്പ് നീ പടിഞ്ഞാറ് തുടരുന്നു.
എന്ത് മോന്തിപ്പെരുത്ത നിഴല്‍ ഞാനെന്ന്
വെളിവ് പോരാതെ
വീടെത്താതെ
പതിവു പോലെ പരതിത്തളരുന്നു..
വെട്ടം വീണപ്പോള്‍
വീണ്ടും
വീണിടത്തൂന്ന് യാത്ര തുടരുന്നു.
വെള്ളം വരാത്ത പൈപ്പിന്
വേരുപിടിച്ചേടത്ത്
ടോളിനൊരാള്‍ കൈ നീട്ടുന്നു
തെറി തീര്‍ന്നുപോയ നാവില്‍
തുപ്പിയിട്ടും പോകാത്ത മൗനം
ചൊറിയണം വളര്‍ത്തുന്നു.
പുഴയെത്താത്ത പടിഞ്ഞാറ്
പുരവച്ചോളേ
പാതിക്ക് വീഴണ തീരാപ്പതിവിന്
പോംവഴിയൊന്ന് പറഞ്ഞു തരാമോ?
6 comments:
Gud One!
നടപ്പ് നന്നായി...പാതിക്ക് വീഴണ തീരാപ്പതിവിനു പോംവഴിയുണ്ടോ..??
നടപ്പ് തുടരട്ടെ
ഈ നല്ലവാക്കുകള്‍ക്ക്
നന്ദി കൂട്ടുകാരേ
കൊള്ളാം .....എന്നാല്‍ ഇത്ര പരത്തി പറയണമോ
കൊള്ളാം ഈ നടപ്പ്..
ബ്ലോഗിന്റെ തലക്കെട്ടിലും അടയാളങ്ങളൊന്നുമവശേഷിക്കാതെ മറ്റൊരു നടത്തം.എന്തായാലും നീട്ടിപ്പിടിച്ച് നടക്ക തന്നെ..
വഴി തെറ്റിത്തെറ്റി തടഞ്ഞു നില്ക്കുമ്പോള് ഉള്ളില്‍ നിന്നാരോ വഴി കാട്ടും.പിന്നെ വെയില്നടത്തങ്ങളോ,നിഴലാട്ടങ്ങളോ പൊള്ളിക്കില്ല..പറ്റിക്കില്ല..
Post a Comment