Saturday, July 2, 2011

മിത്രമേ നിന്നോട്

മിത്രമേ
ഈ വഴിയോര സത്രത്തില്‍
ബാക്കി എത്ര നാള്‍.
മുറിഞ്ഞവാക്കുകൊണ്ടളക്കാനോങ്ങുമ്പോള്‍
മരിച്ചമൊഴിയുടെമുറിയില്‍ നാമെന്ന്‌
തിരിച്ചറിവുള്ളില്‍ തലയുയുര്‍ത്തുന്നു.

നിനക്കറിയില്ലേ
വീണോരെ നോക്കാതെ
നടന്ന്‌ പോന്നപ്പോള്‍
മനപ്പൂര്‍‌വ്വം എന്റെ പ്രണയും
മറന്നു വച്ചെന്ന്. വഴിയില്‍ വയ്ചെന്ന്.

പൊതിച്ചോറുംകെട്ടി വിളിച്ച പെങ്ങള്‍
വാട്ടയിലപോലായെന്ന്
അമ്മയെരിഞ്ഞു തീര്‍ന്നെന്ന്
വേനക്കുരുള്‍പൊട്ടി വീടൊലിച്ചു പോയെന്ന്
ഇനിയും വായിക്കാത്ത
ഗൗനിക്കാത്ത വാര്‍ത്തകളാണെന്ന്
നിനക്കു തോന്നുന്നോ.

ഒടുക്കത്തെ ഏറ്റുപറച്ചിലിന്ന്
വരുമെന്നോര്‍ത്തോ നീ?
നിനക്കിനിയും
ഈ എന്നെ അറിയില്ലെന്നോര്‍ത്ത്
ചിരിക്കട്ടേ, ഒറ്റിക്കൊടുത്തു നിന്നെ ഞാന്‍.
അതിനാല്‍ മിത്രമേ
ഇനി എത്ര ബാക്കി?

7 comments:

സീത* said...

നല്ല കവിത...

കൊമ്പന്‍ said...

good

- സോണി - said...

"പൊതിച്ചോറുംകെട്ടി വിളിച്ച പെങ്ങള്‍
വാട്ടയിലപോലായെന്ന്
അമ്മയെരിഞ്ഞു തീര്‍ന്നെന്ന്"

നല്ല വരികള്‍

ചന്തു നായർ said...

വാക്കുകൾ വരികളാകുമ്പോൾ,കവി ഉദ്ദേശിച്ച ആശയവും വായനക്കർക്ക് മനസ്സിലാകണം..ഇപ്പോൾ വായനക്കർക്ക് ച്ന്തിക്കാൻ നേരമില്ലാതായിരിക്കുന്നൂ... അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ... നാട് ഓടുകയാണല്ലോ? കൂടെയത്താൻ ഞാനും പാട് പെടുന്നൌ‍ൗ... അടുത്ത വായനയിൽ കൂടുതൽ അഭിപ്രായങ്ങൽ പറയാം........ എല്ലാ ഭാവുകങ്ങളും

ജയിംസ് സണ്ണി പാറ്റൂർ said...

നല്ലൊരു ചിന്താ തലത്തിലേക്ക്
എത്തിക്കുന്ന കവിത

Unknown said...

എന്തൊക്കെയോ പാതി മനസ്സിലായി :)

വരികള്‍, ഇഷ്ടമായി..

(അക്ഷരത്തെറ്റുകള്‍ക്ക് ക്ഷമയില്ല)

Arjun Bhaskaran said...

മുറിഞ്ഞവാക്കുകൊണ്ടളക്കാനോങ്ങുമ്പോള്‍
മരിച്ചമൊഴിയുടെമുറിയില്‍ നാമെന്ന്‌
തിരിച്ചറിവുള്ളില്‍ തലയുയയുര്‍ത്തുന്നു... കൊള്ളാം..

Blog Archive