Friday, March 30, 2012

കൂടൊരുക്കുന്ന രണ്ടുപേര്‍

കൂടെവന്ന വീടിനെ
കുടിയിറക്കാനാകണം
ഞാനെന്ന ഒച്ചുജന്മം
നിന്നെത്തിരയുന്നത്.

സചിത്രച്ചുമരുകളുടെ
ചതുരചാരുതയേ വീടെന്ന്
നിനക്കനുഭവം.
ആകയാല്‍
വീടുവിട്ടവളെന്നും
വീടിനെവിട്ടവളന്നെന്നും
വിലാസം,
വിരുദ്ധോക്തികളില്‍
വിചിത്രാത്മഭാഷണം.

ഉള്ളാഴത്തില്‍
ഉണക്കു തട്ടാതെ
കൂട്ടെന്ന ജൈവം
കൂടൊരുക്കുന്നെന്ന്
കൈമാറാത്ത വാക്കില്‍
നമുക്ക് പൂങ്കുല.

ചുണ്ടോളമെത്തിയിട്ട്
ചുബിക്കാതെ പിരിയുമ്പോള്‍
കാടാകാതെ
കടപുഴകുന്ന മരത്തില്‍
നമുക്ക് കൂട്.
ചുവരുകളില്ലാത്തതും
ശലഭച്ചിറകുള്ളതും.

4 comments:

Unknown said...

നല്ല വരികള്‍
ആ ശലഭച്ചിറകുകളില്‍ എന്റെ കണ്ണുടക്കി..

ajith said...

കവിത വായിക്കുന്നു

Mind Butterfly said...

Good One:)

മണ്ടൂസന്‍ said...

ചുണ്ടോളമെത്തിയിട്ട്
ചുബിക്കാതെ പിരിയുമ്പോള്‍
കാടാകാതെ
കടപുഴകുന്ന മരത്തില്‍
നമുക്ക് കൂട്.

ചില അർത്ഥങ്ങൾ മനസ്സിലായില്ലെങ്കിലും നല്ല രസൗള്ള വായനാസുഖമുള്ള എഴുത്ത്. ആശംസകൾ.

Blog Archive