Monday, May 21, 2012

മരിച്ചരുടെ കൊടിയും ഭാഷയും

മരിച്ചവര്‍ക്ക്
ഒറ്റക്കൊടിയേയുള്ളു
കരിങ്കൊടി. വോട്ടില്ലാത്തത്.
പക്ഷേ
ആരും
അതിനു വേണ്ടി മരിക്കാറില്ല.

കൊന്നവര്‍ക്കും
കൊതിപിടിച്ചവര്‍ക്കും
കോടിക്കൊടികളുണ്ട്
ഒറ്റക്കൊടിയില്‍ തരാതരം നിറങ്ങളുണ്ട്
ചോട്ടില്‍ ചാവുണ്ട്.

മരിച്ചവര്‍ക്ക്
ലിപികളില്ലാത്ത ഭാഷയുണ്ട്
ആഴങ്ങളില്‍ മുഴങ്ങുന്ന വാക്കുകള്‍
അവര്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
ശയിക്കാത്ത ആശയങ്ങള്‍
അതില്‍ പൊട്ടിക്കിളിര്‍ക്കുന്നുണ്ട്.

ജീവിച്ചിരിക്കുന്നവര്‍ക്ക്
ലിപികളില്‍ ലോപിക്കുന്ന ഭാഷയുണ്ട്.
അഴുകുന്ന വാക്കുകളില്‍
അവസരങ്ങളെ അവര്‍ പ്രക്ഷേപിക്കുന്നുണ്ട്
മുളക്കാത്തതതുകൊണ്ട്
അവയ്ക്ക് വിലകിട്ടുന്നുണ്ട്.

കരിങ്കൊടിക്ക് കുത്തിയ
കൈപ്പത്തിയില്‍
ചുവന്ന ചോര.
വോട്ട് ചെയ്യുന്നത്
ഏത് കൈകൊണ്ടാണ്‌?

5 comments:

ajith said...

മരിച്ക്ഹവര്‍ ജീവനുള്ളവരെക്കാള്‍ അധികം സംസാരിക്കും...ചിലപ്പോള്‍

MUHAMMED SHAFI said...

ഗുഡ് വൺ ബ്രദർ...

- സോണി - said...

നന്നായിട്ടുണ്ട്.
"ജീവിച്ചിരിക്കുന്നവര്‍ക്ക്
ലിപികളില്‍ ലോപിക്കുന്ന ഭാഷയുണ്ട്.
അഴുകുന്ന വാക്കുകളില്‍
അവസരങ്ങളെ അവര്‍ പ്രക്ഷേപിക്കുന്നുണ്ട്
മുളക്കാത്തതതുകൊണ്ട്
അവയ്ക്ക് വിലകിട്ടുന്നുണ്ട്"
- ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി.
കൊടി, ഭാഷ, നിറം... മരിച്ചവരും, മരിച്ചുജീവിക്കുന്നവരും. ആശയവും അവതരണവും നന്നായി.

Rare Rose said...

നന്നായെഴുതി..

ഇഗ്ഗോയ് /iggooy said...

thanks friends

Blog Archive