നിനക്കു നോവുമെന്നു കരുതി
ഉപേക്ഷിച്ച വാക്കുകളാണ്
എന്റെ പ്രണയോപഹാരം.
ഉപേക്ഷകളുപഹാരമാക്കയാല്‍
ഉത്സവങ്ങള്‍ക്കിടയിലും
ഒറ്റകളാണ്,
ഒരുമിക്കാത്തതുകൊണ്ട്
ഒറ്റുകാരാകാത്ത നമ്മള്.
.................................................
നീ അറിയാത്ത വഴികളില്‍
ഞാന്‍ കാത്തു നില്ക്കുന്നു.
എനിക്കറിയാത്തിടങ്ങളില്‍
നീ തിരിഞ്ഞു പോകുന്നു.
കണ്ടുമുട്ടാത്ത രണ്ടുപേര്‍ക്കിടയില്‍
സംഭവിക്കുന്നതിന്റെ സന്ദേശങ്ങളുമായി
നമ്മെക്കടന്നൊരു കാറ്റു പോകുന്നു.
കാറ്റിനെ വായിക്കുന്ന് കാലത്ത്
കണ്ടുമുട്ടും നമ്മളെങ്കില്‍
കൈമാറാനായി കരുതേണ്ടതെന്താണ്?
2 comments:
കണ്ടുമുട്ടാത്ത രണ്ടുപേര്‍ക്കിടയില്‍
സംഭവിക്കുന്ന...
നിങ്ങള്‍ രണ്ടുപേരും ഏതേലും റെയിഞ്ച് ഉള്ള സിം വാങ്ങി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കൂ.
Post a Comment